പുത്തൻകാവ് : ജനശ്രീ ഫ്രണ്ട്സ് ഓഫ് പുത്തൻകാവ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറി എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 8
ശനിയാഴ്ച പുത്തൻകാവ് മെട്രോപൊലിത്തൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച്, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടി മലയാള പ്രസംഗ മത്സരം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ലഹരി വിഴുങ്ങുന്ന യൗവനം എന്ന വിഷയവും ഹയർ സെക്കന്ററി വിഭാഗത്തിന് സൈബർ കെണിയും യുവതയും എന്ന വിഷയവും ആണ് നിശ്ചയിച്ചിരിക്കുന്നത്. ......
ചെങ്ങന്നൂർ. കാനഡയിൽ നിര്യാതനായ ചെങ്ങന്നൂർ, കല്ലിശ്ശേരി തട്ടാരുഴത്തിൽ അഡ്വ.......
ചെങ്ങന്നൂർ: പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രചരണ വാഹന ജാഥ നടത്തി. ബുധനൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ എസ് രാധാകൃഷ്ണൻ നായർക്ക് കൊടുക്കുന്നിൽ സുരേഷ് എം.പി. ......
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 24, 25 തീയതികളിൽ ചെറിയനാട് പടനിലം മൈതാനത്ത് നടക്കും. 25 ന് രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയാകും.എം എസ് അരുൺ കുമാർ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ......
ചെന്നിത്തല :തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ സംരംഭം മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ചെന്നിത്തല കോട്ടമുറിയിൽ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്സ് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു, അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന ഈ സെൻററിൻ്റെ പ്രവർത്തനം ചെന്നിത്തലയുടെ സമീപപ്രദേശങ്ങളിലുള്ള വൃക്ക രോഗികൾക്ക് ആശ്വാസം പകരട്ടെ എന്ന് ബാവാ
ആശംസിച്ചു. അപരൻ്റെ ജീവിതത്തിന് തണലാകുമ്പോഴാണ് ക്രൈസ്തവ സാക്ഷ്യം പൂർണ്ണമാകുന്നത് എന്ന് പരിശുദ്ധ ബാവാ പറഞ്ഞു. ......
ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡ് നഗരത്തിലെ 10 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 22.8 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലേറ്റ്, കപ്പ്, പേപ്പര്‍ വാഴയില എന്നിവയാണ് പിടിച്ചെടുത്തത്. ......
ചെങ്ങന്നൂർ: വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണി സംസ്ഥാനത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ......
ചെങ്ങന്നൂർ: യുഡിഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ജനദ്രോഹ നടപടികളും തുറന്നുകാട്ടുന്ന ജനകീയ കുറ്റപത്രം പുറത്തിറക്കിയതായി എൽഡിഎഫ് നഗരസഭ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലുള്ള ഭരണസമിതി അധികാരത്തിലെത്തിയ ശേഷം നടത്തിയ ഭരണപരമായ വീഴ്ചകളും വികസന മുരടിപ്പും , അഴിമതിയും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം.
സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വികസന പ്രവർത്തനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ, ഈ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും കലവറ ഇല്ലാത്ത പിന്തുണയാണ് മന്ത്രി സജി ചെറിയാന് നൽകി വരുന്നത്. ......
ചെങ്ങന്നൂർ: മലങ്കര കാത്തലിക് അസോസിയേഷൻ(എം. സി.എ) ചെങ്ങന്നൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ
ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും കോടുകുളഞ്ഞി സെന്റ്ജോൺസ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നടത്തി.
.ജില്ലാ പ്രസിഡന്റ് സുബീഷ് ബെന്നി അധ്യക്ഷത വഹിച്ചു.
കോടുകുളഞ്ഞി ഇടവക വികാരി റവ. ......
ചെങ്ങന്നൂർ: ശബരിമല സ്വർണം അപഹരിച്ച വിഷയത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം നീതിയുക്തമല്ലെന്ന് അയ്യപ്പ സേവാ സംഘം.
കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് അയ്യപ്പ സേവാ സംഘം ആല ഉമ്മത്തിൽ യൂണിറ്റ് പ്രവർത്തക യോഗം അവശ്യപ്പെട്ടു .
ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ സദാശിവൻ നായർ യോഗം ഉദ്ഘാടനം ചെയ്തു, താലൂക് സെക്രട്ടറി ഷാജി വേഴാപറമ്പിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം അഡ്വ. കെ
സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, താലൂക്ക് വൈസ് പ്രസിഡന്റ് ടി.സിഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ആർ. ......